ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തില്‍

single-img
10 March 2018


മലപ്പുറം: വിവാഹം സാധുവാണെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി. സേലത്ത് പഠിക്കുകയായിരുന്ന ഹാദിയ കോളേജില്‍ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രിയോടെ മലപ്പുറത്തെത്തി. ഷെഫിന്‍ ജഹാന്‍ സേലത്ത് പോയി ഹാദിയയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ബി.എച്ച്.എം.എസ് ഇന്‍േറണ്‍ഷിപ്പ് ചെയ്യുകയാണ് ഹാദിയ. നവംബര്‍ 22ന് സുപ്രീംകോടതി വിധിയിലൂടെയാണ് വീണ്ടും പഠിക്കാന്‍ പോയത്. അവിടെ കോളേജ് പ്രിന്‍സിപ്പലിന്‍െറ മേല്‍നോട്ടത്തില്‍ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. മൂന്നു ദിവസത്തെ അവധിയിലാണ് നാട്ടിലേക്ക് വന്നത്.

കോളേജില്‍ വച്ച് ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച ഹാദിയ, തനിക്ക് പറയാനുള്ളതെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി പറയാനുള്ളത് നാട്ടിലത്തെി മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി. പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു.