സന്തോഷ് ട്രോഫി അവസാന റൗണ്ടിലും കേരളത്തിന്‍െറ നായകന്‍ രാഹുല്‍ വി. രാജ്

single-img
9 March 2018


തിരുവനന്തപുരം: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍െറ അവസാന റൗണ്ടില്‍ മാറ്റുരക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടില്‍ കേരളത്തെ നയിച്ച രാഹുല്‍ വി.രാജ് ആണ് അവസാന ഘട്ടത്തിലും ടീം നായകന്‍.

കേരളത്തിന്‍െറ പരിശീലകന്‍ സതീവന്‍ ബാലന്‍ ആണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. യോഗ്യത റൗണ്ടില്‍ കേരളത്തിനായി മികവുറ്റ പ്രകടനം നടത്തിയ എല്ലാ താരങ്ങളും പുതിയ ടീമിലും ഇടംപിടിച്ചു.

മാര്‍ച്ച് 19ന് ഛത്തീസ്ഗഢിനെതിരെ കേരളം ആദ്യ മത്സരത്തിന് കളത്തിലിറങ്ങും. ബംഗളൂരുവില്‍ നടന്ന യോഗ്യത റൗണ്ടില്‍ ഓരോ ജയവും സമനിലയും നേടി നാല് പോയന്‍റുമായാണ് കേരളം അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.

ടീം അംഗങ്ങള്‍:
ഫോര്‍വേഡ്: സജിത് പൗലോസ്, അഫ്ദാല്‍ വി.കെ, അനുരാഗ്

മിഡ്ഫീല്‍ഡ്: രാഹുല്‍ കെ.പി, സീസന്‍, ശ്രീക്കുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പറക്കോട്ടില്‍, ജിതിന്‍ ജി., ഷമ്നാസ് ബി.എല്‍.

ഡിഫന്‍സ്: രാഹുല്‍ വി.രാജ്, മുഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ലിജോ എസ്., ശ്രീരാഗ് വി.ജി, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്

ഗോള്‍ കീപ്പര്‍: മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍