നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

single-img
9 March 2018


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവായ ദൃശ്യങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ നല്‍കില്ല എന്ന അങ്കമാലി കോടതി വിധിക്ക് എതിരെയാണ് ദിലീപിന്‍െറ നീക്കം. ഹൈക്കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.

ദൃശ്യങ്ങളും മറ്റ് തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട് എന്നാണ് ദിലീപ് വാദിക്കുന്നത്. കൃത്രിമം നടന്നതായും ദൃശ്യങ്ങളിലെ സ്ത്രീശബ്ദം സംശയകരമാണെന്നും നടന്‍ ആരോപിക്കുന്നു.

കേസില്‍ മറ്റ് പല സുപ്രധാന തെളിവുകളും ദിലീപിന്‍െറ ആവശ്യപ്രകാരം നല്‍കിയിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ തെളിവുകളാണ് കോടതി നിര്‍ദേശത്തെതുടര്‍ന്ന് പോലീസ് കൈമാറിയത്. എന്നാല്‍, നടിയുടെ സ്വകാര്യതക്ക് ഭീഷണിയാണ് എന്ന് ചൂണ്ടികാട്ടി അക്രമണ ദൃശ്യങ്ങള്‍ നല്‍കില്ല എന്ന് അങ്കമാലി കോടതി വിധിക്കുകയായിരുന്നു.