തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്

single-img
8 March 2018


ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് നല്‍കി ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നീക്കം. ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം തുഷാറിനെ അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍, തനിക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് അറിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിന്‍െറ ഭാഗമായാണ് പുതിയ നീക്കം. കോര്‍പറേഷനുകളിലും മുന്നണിഅംഗങ്ങള്‍ക്ക് പദവികള്‍ നല്‍കും. ഇത് സംബന്ധിച്ച് വ്യക്തമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ബി.ഡി.ജെ.എസ് വൃത്തങ്ങള്‍ പറയുന്നത്.

മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന പരാതി ബി.ഡി.ജെ.എസ് ഉന്നയിച്ചുവരികയാണ്. മുന്നണി വിടുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇടതുമുന്നണിയോടുള്ള ആഭിമുഖ്യം വെള്ളാപ്പള്ളി നടേശന്‍ തന്നെ പ്രകടമാക്കുകയും ചെയ്തു.