കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്സ് ജോര്‍ജ് എം.പിക്ക് ക്ലീന്‍ ചിറ്റ്

single-img
7 March 2018


തൊടുപുഴ: വിവാദമായ കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി. മൂന്നാര്‍ ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിലാണ് എം.പിക്ക് അനുകൂലമായ നിലപാടുള്ളത്. ഭൂമി നിയമപരമായാണ് ജോയ്സ് ജോര്‍ജിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം മുന്നോട്ട് നീക്കാന്‍ കഴിയില്ലെന്നും തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ജോയ്സ് ജോര്‍ജിന്‍െറ പിതാവ് പണം വാങ്ങി നല്‍കിയ ഭൂമിക്ക് സര്‍ക്കാര്‍ പിന്നീട് പട്ടയം നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

ഇടുക്കി വട്ടവട പഞ്ചായത്തില്‍ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ 28 ഏക്കര്‍ ഭൂമി ജോയ്സ് ജോര്‍ജ് എം.പിയും കുടുംബവും വ്യാജരേഖ ഉപയോഗിച്ച് കയ്യേറി എന്നതായിരുന്നു കേസ്. സര്‍ക്കാര്‍ തരിശുഭൂമി കയ്യേറിയതായി ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് പട്ടയം റദ്ദാക്കിയിരുന്നു. ആകെ 32 ഭൂമിയാണ് എം.പിക്കും കുടുംബത്തിനും വിവാദ സ്ഥലത്തുണ്ടായിരുന്നത്.