ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് മകള്‍ ജാന്‍വി

single-img
7 March 2018

https://www.youtube.com/watch?v=MiYVRskxR6E

അമ്മയുടെ അഭാവത്തിലുള്ള ആദ്യ പിറന്നാള്‍ ജാന്‍വി ആഘോഷിച്ചത് ഒരുപാട് അമ്മമാരോടൊപ്പം. വൃദ്ധസദനത്തില്‍ ആരോരുമില്ലാത്തവരോടൊപ്പം ജന്മദിനം ആഘോഷിക്കുക എന്നത് ശ്രീദേവിയുടെ ശീലമായിരുന്നു. ആ ശീലം തന്നെയാണ് മകള്‍ ജാന്‍വിയും പിന്തുടര്‍ന്നത്.

വൃദ്ധസദനത്തിലെ അംഗങ്ങള്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കൈയടിക്കുന്ന ജാന്‍വിയുടെ വീഡിയോ വൈറലാവുകയാണ്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ അമ്മയില്ലാതെ ജാന്‍വി ആഘോഷിക്കുന്ന ആദ്യ ജന്മദിനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്മദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രീദേവി പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ലോകത്ത് ഏറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. പിറന്നാള്‍ ദിനത്തില്‍ ഒട്ടേറെപ്പേര്‍ ജാന്‍വിക്ക് ആശംസകള്‍ നേര്‍ന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള പെണ്‍കുട്ടിയെന്നാണ് ബന്ധു കൂടിയായ സോനം കപൂര്‍ ജാന്‍വിയെ വിശേഷിപ്പിച്ചത്.