കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

single-img
6 March 2018

താനെ: താനെയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്. താനെയിലെ നലിംബിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് താനെ പൊലീസ് അറിയിച്ചു. ഗണേഷ് ദിനകര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാളും കാമുകിയും ഒരു ചെറുകുന്നില്‍ ഇരിക്കുകയായിരുന്നു. ഈ സമയം അക്രമി ഇവരെ സമീപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പക്കല്‍ പണമില്ലെന്ന് അറിയിച്ചതോടെ അക്രമി ഗണേഷിനും കാമുകിക്കും നേരെ തിരിയുകയായിരുന്നു.

ആദ്യം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഗണേഷിനെ അക്രമി വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.