നോ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്: വീഡിയോ

single-img
6 March 2018

ചൈനയിലെ ഹുബേയ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. സിഷൂവിലെ ബസ് സ്റ്റാന്റിന് നടുവില്‍ ഒരാള്‍ കാര്‍ അനധികൃതമായി നിര്‍ത്തിയിട്ടത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ക്രെയിനുപയോഗിച്ച് കാര്‍ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് മാറ്റുകയായിരുന്നു

ഉടമക്ക് കാര്‍ പിന്നീട് കിട്ടിയോ എന്നത് വ്യക്തമല്ലെങ്കിലും ചൈനയിലിത് പുതിയ സംഭവമൊന്നുമല്ല. പാര്‍ക്കിങ് ഫീസ് തരില്ലെന്ന വാശിയില്‍ വാഹനം ബെന്‍ക്‌സിയിലെ സുരക്ഷ ഗേറ്റില്‍ നിര്‍ത്തി പോയ സ്ത്രീയുടെ കാറും ഇത്തരത്തില്‍ ക്രെയിനുപയോഗിച്ച് മറ്റൊരു കെട്ടിടത്തിന് മുകളിലെത്തിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ചൈനയിലുള്ളത്.