മുഖ്യമന്ത്രിക്ക് വധഭീഷണി

single-img
5 March 2018


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെയാണ് ഭീഷണി വന്നത്. ശനിയാഴ്ച ഉച്ചയോടെ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍െറ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പഴയങ്ങാടി ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറിനെതിരെ കേസ് എടുത്തു.

ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാനെയും പി.ജയരാജന്‍ വിവരം അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നുള്ള ആളാണ് വിളിച്ചതെന്ന് കണ്ടത്തെുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന് മുമ്പും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നതായി പോലീസ് അറിയിച്ചു.