ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

single-img
5 March 2018

കൊച്ചി: കേരള ഹൈക്കാടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. കുറച്ചുനാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും.

തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയതിന് ശേഷം 1962ല്‍ തിരുവനന്തപുരത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1984ല്‍ ജില്ല സെഷന്‍സ് ജഡ്ജ് ആയി. 1992ല്‍ കുടുംബകോടതിയിലും 1997 മുതല്‍ കേരള ഹൈക്കോടതിയിലും ജഡ്ജായി. 2001ല്‍ വിരമിച്ചു. തുടര്‍ന്നാണ് ആദ്യമായി കേരള വനിത കമ്മീഷന്‍െറ അധ്യക്ഷയായത്. 2002ല്‍ ഈ പദവിയില്‍ നിന്ന് വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും ഇതേ സ്ഥാനം വഹിച്ചു. ഭര്‍ത്താവ്: യു.ബാലാജി(പ്രമുഖ അഭിഭാഷകന്‍), മകന്‍: ബസന്ത് ബാലാജി(മുന്‍ ഗവ. പ്ലീഡര്‍)