ഉപയോക്താക്കള്‍ക്ക് 10 ജിബി ഫ്രീ ഡാറ്റയുമായി ജിയോ

single-img
5 March 2018


റിലയന്‍സ് ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്‍കുന്നു. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് 10 ജിബി ഡാറ്റ ലഭിക്കുന്നത്. ഹോളി പ്രമാണിച്ചാണ് ഈ ഫ്രീ ഡാറ്റ ലഭിക്കുന്നത് എന്ന് പറയുന്നെങ്കിലും അതില്‍ സ്ഥിരീകരണമില്ല. അതേസമയം ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഡാറ്റ നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിന് പുറമേ മൈ ജിയോ ആപ്പിലും ചിലര്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിയോയുടെ ഡെയ്‌ലി ഡാറ്റ ലിമിറ്റ് കഴിഞ്ഞ ശേഷം മാത്രമേ ഈ അധിക ഡാറ്റ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 149 ഓഫര്‍ ചെയ്ത ഒരു വ്യക്തിക്ക് തന്റെ ഡെയ്‌ലി ലിമിറ്റായ 1.5 ജിബി കഴിഞ്ഞാല്‍ മാത്രമേ 10 ജിബി ഉപയോഗിക്കാന്‍ സാധിക്കൂ.