കടുവയും കരടിയും നേര്‍ക്കുനേര്‍ പോരാട്ടം; വീഡിയോ കാണാം

single-img
4 March 2018

"CLASH OF THE TITANS"

"T-54 and sloth bear fight "Video Credit: Akshay Kumar M( Team BFSL)

Posted by The Bamboo Forest Safari Lodge, Tadoba on Thursday, March 1, 2018

മഹാരാഷ്ട്രയിലെ തഡോബ ദേശീയ പാര്‍ക്കിലാണ് സംഭവം. കടുവയും കരടിയും തമ്മിലുള്ള പോരാട്ടത്തില്‍ കരടിയെ പിന്തുടരുന്ന ദൃശ്യമാണ് തുടക്കത്തില്‍. തെല്ല് ഭയത്തോടെ മുന്നോട്ട് നീങ്ങുന്ന കരടി തൊട്ടടുത്ത നിമിഷം കടുവയ്ക്ക് നേരെ തിരിയുന്നു. പിന്നെ പൊരിഞ്ഞ പോരാട്ടമാണ്.

കാടിനുള്ളിലെ തടാകകരയ്ക്കു സമീപമാണ് മല്‍പ്പിടുത്തം നടന്നത്. തടാകത്തിന് സമീപം കടുവ നില്‍ക്കുന്ന സമയത്താണ് കരടി തന്റെ കുഞ്ഞിനെയും കൂട്ടി തടാക കരയിലെത്തുന്നത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ കരടിക്കുഞ്ഞ് ശബ്ദമുയര്‍ത്തി പായുന്നതും ദൃശ്യത്തിലുണ്ട്.

കടുവ കരടിയെ മലര്‍ത്തിയടിക്കുന്നുണ്ടെങ്കിലും തോല്‍വി സമ്മതിക്കാതെ കരടി തിരിച്ചടിക്കുന്നുണ്ട്. ശക്തമായ പ്രത്യാക്രമണത്തില്‍ വിരട്ടിയോടിക്കുന്ന കരടിയെ പേടിച്ച് കടുവ തടാകത്തിലേക്ക് ചാടുന്നുമുണ്ട്. കടുവയും കരടിയും പോരാടുന്നതിനിടയ്ക്ക് കരടിക്കുഞ്ഞ് ഓടി രക്ഷപ്പെടുന്നുമുണ്ട്. കരടിക്കുഞ്ഞിനെ കണ്ടതു കൊണ്ടാകാം കടുവ ആക്രമണത്തിന് തുനിഞ്ഞതെന്നാണ് വിലയിരുത്തല്‍.