National

പി.എന്‍.ബി തട്ടിപ്പ്: മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയായ മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി കമ്പനിയുടെ ഡയറക്ടറായ അനിയത്ത് ശിവരാമന്‍ നായര്‍ ആണ് അറസ്റ്റിലായ മലയാളി. പാലക്കാട് സ്വദേശിയാണ്. കേസില്‍ പത്താം പ്രതിയായ ശിവരാമന്‍ നായരെ നേരത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.

നീരവ് മോദിയുടെ കമ്പനി ഓഡിറ്ററും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ശിവരാമന്‍ നായര്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്‍െറ കുടുംബം നേരത്തെ അവകാശപ്പെട്ടിരുന്നു. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് തങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും അവര്‍ പറഞ്ഞിരുന്നു.