‘‘ഇ.എം.എസും ഇന്ദിരയും തോറ്റില്ലേ’’

single-img
4 March 2018


കണ്ണൂര്‍: ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജയവും തോല്‍വിയുമുണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇ.എം.എസും കേന്ദ്രത്തില്‍ ഇന്ദിര ഗാന്ധിയും വരെ തോറ്റിറ്റുണ്ടെന്നും അപ്പോള്‍ തങ്ങളുടെ ത്രിപുരയിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അടുത്തതായി കേരളം പിടിക്കുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

‘‘കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചാണ് ത്രിപുരയില്‍ ബി.ജെ.പി ജയിച്ചത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തുകയാണ് ബി.ജെ.പി ചെയ്തത്. ത്രിപുരയില്‍ അവര്‍ നേടിയ ജയം താല്‍ക്കാലികമാണ്. സി.പി.എം ശക്തമായി തിരിച്ചുവരും. അവിടെ നേരത്തെയും പാര്‍ട്ടി തോറ്റിട്ടുണ്ട്. കേരളത്തില്‍ അധികാരം പിടിക്കാമെന്ന മോഹം ബി.ജെ.പിയുടെ നടക്കാത്ത സ്വപ്നമാകും.’’-കോടിയേരി പറഞ്ഞു.