ഇനി ശബ്ദ സന്ദേശവും സ്റ്റാറ്റസാക്കാം: പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

single-img
4 March 2018

വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാന്‍ സാധിക്കുന്ന വിധത്തില്‍ പുത്തന്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ആഡ് വോയിസ് ക്ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പെട്ടെന്നു തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് സൂചന. ഒരു ഇന്ത്യന്‍ ഉപഭോക്താവാണ് വോയിസ് ക്ലിപ്പുകള്‍ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസാക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് കണ്ടെത്തല്‍ ഇന്ത്യയിലെ ഏതാനും ഉപഭോക്താക്കളില്‍ ഫെയ്‌സ്ബുക്ക് പരീക്ഷിച്ചു വരികയാണ്. വീഡിയോ സ്റ്റാറ്റസിനേക്കാളും മികച്ചു നില്‍ക്കുന്നതായിരിക്കും ഓഡിയോ സ്റ്റാറ്റസ് സേവനം എന്നാണ് ഫെയ്‌സ്ബുക്ക് വിലയിരുത്തുന്നത്. ശബ്ദ സന്ദേശങ്ങള്‍ മറ്റ് സന്ദേശളേക്കാളും കൂടുതല്‍ ദൃഢമായിരിക്കും.

കൂടാതെ ഭാഷാ വിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കും എന്നും ഫെയ്‌സ്ബുക്ക് വിലയിത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ ഫെയ്‌സ്ബുക്ക് ഈ സേവനം ലഭ്യമാക്കുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ പരിഷ്‌കാരം നടപ്പിലാക്കിയാല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക.