ശ്രീദേവിയുടെ ചിതാഭസ്മം ഇന്ന് രാമേശ്വരത്തെ കടല്‍ത്തിരകള്‍ ഏറ്റുവാങ്ങും

single-img
3 March 2018


രാമേശ്വരം: അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം ഭര്‍ത്താവ് ബോണി കപൂര്‍ ഇന്ന് രാമേശ്വരത്ത് കടലില്‍ നിമഞ്ജനം ചെയ്യും. ചിതാഭസ്മവുമായി പ്രത്യേക വിമാനത്തില്‍ ബോണി കപൂര്‍ വെള്ളിയാഴ്ച ചെന്നൈയിലെത്തിയിരുന്നു. തമിഴ്നാട്ടുകാരിയായ ശ്രീദേവിയുടെ സ്വന്തം മണ്ണിലേക്കുള്ള മടക്കമാണ് ചിതാഭസ്മ നിമഞ്ജനത്തിലൂടെ നടക്കുന്നത്.

ഫെബ്രുവരി 24 ന് രാത്രിയില്‍ ദുബായില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. മുംബൈയില്‍ 28ന് സംസ്കാരം നടന്നു. ബോധരഹിതയായി ബാത്ടബില്‍ വീണ് വെള്ളത്തില്‍ മുങ്ങിയായിരുന്നു മരണം. ഇന്ത്യന്‍ സിനിമയിലെ താരറാണിയുടെ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. മരണകാരണത്തെ കുറിച്ചുള്ള സംശയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.