തിരുവനന്തപുരത്ത്‌ റാഗിംഗിന്റെ പേരിൽ കുറ്റാരോപിതയായ നഴ്സിംഗ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

single-img
3 March 2018

തിരുവനന്തപുരം/ആറ്റിങ്ങൽ: തലസ്ഥാനത്തെ ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജായ ‘ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ANM (Auxiliary Nurse Midwifery) വിദ്യാർത്ഥിനിയായ ശിവപ്രിയ (18) ആണ് മരിച്ചത്.

സ്കൂൾ ഓഫ് നഴ്സിങ്ങിൽ നടന്ന റാഗിങ്ങ് സംബന്ധിച്ചു പ്രിൻസിപ്പളിന് പരാതി ലഭിക്കുകയും ഇതേത്തുടർന്ന് ആറ്റിങ്ങല്‍ അയിലം സ്വദേശിനിയായ ശിവപ്രിയക്കെതിരെ പ്രിൻസിപ്പൾ മെമോ നൽകുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

അമ്മ അജിതകുമാരി ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരന്‍ വിഷ്ണുവും അമ്മക്കൊപ്പം പോയിരുന്നു. നഴ്‌സിംഗ് കോളെജ് പ്രിസിപ്പളും മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളുമാണ് മകളുടെ മരണത്തിനു കാരണമെന്ന് അമ്മയും സഹോദരനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.