പ്രണവ് മോഹന്‍ലാലിന്‍െറ അടുത്ത ചിത്രം അരുണ്‍ ഗോപിക്കൊപ്പം

single-img
3 March 2018


തിരുവനന്തപുരം: ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് പ്രണവ് മോഹന്‍ലാലിന്‍െറ അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. രാമലീല ഒരുക്കിയ അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിലായിരിക്കും പ്രണവ് അടുത്ത് നായകനാകുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ അരുണ്‍ ഗോപിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രശ്നങ്ങള്‍ നിറഞ്ഞ രാമലീലയുടെ റിലീസ് സമയത്ത് കൂടെ നിന്നത് പോലെ സ്നേഹവും പ്രാര്‍ഥനയും പിന്തുണയും പുതിയ പ്രോജക്ടിനും നല്‍കണമെന്ന് അരുണ്‍ ഗോപി ആരാധകരോട് അഭ്യര്‍ഥിച്ചു.

പ്രണവിന്‍െറ ആദ്യ നായക ചിത്രമായ ആദി സൂപ്പര്‍ ഹിറ്റായിരുന്നു. ‘ആദി’യില്‍ ആക്ഷന്‍ രംഗങ്ങളുമായി തങ്ങളെ കൈയിലെടുത്ത പ്രണവിന്‍െറ തീര്‍ത്തും വ്യത്യസ്തമായൊരു പ്രകടനം പുതിയ ചിത്രത്തിലൂടെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.