ആഘോഷത്തിനിടയില്‍ സംഘര്‍ഷം; മലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

single-img
3 March 2018

Blood drops


തിരൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതിനിടയില്‍ സംഘര്‍ഷം. മലപ്പുറത്ത് തിരൂര്‍ താഴേപ്പാലം ജംങ്ഷനില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

ആഹ്ളാദപ്രകടനവുമായി എത്തിയ ബി.ജെ.പിക്കാരും പ്രദേശത്തുണ്ടായിരുന്ന എസ്.ഡി.പി.ഐക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ഇരുഭാഗത്തെയും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. രണ്ട് മാസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് ഈ വിഭാഗക്കാര്‍ ഏറ്റുമുട്ടിയിരുന്നു.