ഹൈ​ടെ​ക്ക് എ​ടി​എം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തിയായ റുമേനിയൻ പൗ​ര​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു

single-img
3 March 2018

തി​രു​വ​നന്തപു​രം: ത​ല​സ്ഥാ​ന​ത്തെ ഹൈ​ടെ​ക്ക് എ​ടി​എം ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യപ്ര​തിയായ റുമേ​നി​യ​ൻ പൗ​ര​ൻ മ​രി​യൊ അ​ല​ക്സാ​ണ്ട​റെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഇ​ന്‍റർപോ​ൾ നിക്കാര്വഗയിൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​ര​ളാ പോ​ലീ​സി​ന്‍റെ സം​ഘം നി​ക്ക​രാ​ഗ്വ​യി​ലെ​ത്തി പ്ര​തി​യെ ഏ​റ്റു വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ കേ​ര​ള പോ​ലീ​സി​ലെ അ​ന്വേ​ഷ​ണ സം​ഘം വി​മാ​ന​മാ​ർ​ഗം പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ര​ണ്ട് വ​ർ​ഷം മു​ൻ​പ് വെ​ള്ള​യ​ന്പ​ലം ആ​ൽ​ത്ത​റ ജം​ഗ്ഷ​ന് സ​മീ​പം എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച് പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ൾ ന​ട​ത്തി​യ പ്ര​തി രാ​ജ്യം വി​ട്ടി​രു​ന്നു. ഇ​യാ​ളു​ടെ ര​ണ്ട് സ​ഹാ​യി​ക​ളെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി കേ​ര​ള പോ​ലീ​സ് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​ന്‍റ​ർ​പോ​ളി​ന്‍റെ ലു​ക്കൗ​ട്ട് നോ​ട്ടി​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ക്ക​രാ​ഗ്വ​യി​ൽ വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.