അമേരിക്കയില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വീണ്ടും രക്തച്ചൊരിച്ചില്‍; മിഷിഗണ്‍ സര്‍വകലാശാലയില്‍ രണ്ട് പേര്‍ വെടിയേറ്റുമരിച്ചു

single-img
2 March 2018


ചിക്കാഗോ: അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വെടിവെയ്പ് മരണ വാര്‍ത്തകള്‍ നിലക്കുന്നില്ല. ഏറ്റവും പുതിയ സംഭവത്തില്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. സര്‍വകലാശാലയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്ന ഡോര്‍മിറ്ററിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.

സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ വിദ്യാര്‍ഥികളല്ല. ജയിംസ് എറിക് ഡേവിസ് ജൂനിയര്‍ എന്ന 19കാരനാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് യൂണിവേഴ്സിറ്റി വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്. 23,000 ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസില്‍ കൊലപാതകിക്ക് വേണ്ടി വ്യാപക തെരച്ചില്‍ നടക്കുകയാണ്. കാമ്പസിലുള്ളവരെ സുരക്ഷിതരാക്കുക എന്ന വെല്ലുവിളിയും അധികൃതര്‍ക്ക് മുന്നിലുണ്ട്. രണ്ടാഴ്ച മുമ്പാണ് ഫ്ളോറിഡ സ്കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടത്.