Health & Fitness

ബോഡി സ്‌പ്രേകളും ഡിയോഡറന്റുകളും അമിതമായി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

ഡിയോഡറന്റുകളും ബോഡി സ്‌പ്രേകളും സ്ഥിരമായി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത രോഗങ്ങളാണെന്ന് വിദഗ്ദ്ധര്‍. ബോഡി സ്‌പ്രേകളും ക്രീമുകളും ഡിയോഡറന്റുകളും പോലുള്ള വസ്തുക്കള്‍ ശരീരത്തിലെ രോമ കൂപങ്ങളെ അടയ്ക്കുന്നു.  കൂടാതെ വിയര്‍പ്പിനെ തടയുകയും ചെയ്യുന്നു.

സ്‌പ്രേകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ശരീരഭാഗങ്ങളില്‍ നിറവ്യത്യാസവും ചര്‍മ്മത്തിന്റെ കനം കൂടുകയും ചെയ്യും. ബോഡി സ്‌പ്രേകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു അലുമിനിയം ക്ലോറൈയിഡുകളാണ്. ഇവയാണ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണക്കാരന്‍.

ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ചില രാസവസ്തുക്കളും സ്‌പ്രേയില്‍ ചേര്‍ക്കാറുണ്ട്. ഇവ ശരീരത്തിലെ സുക്ഷ്മ കോശങ്ങളെ വരെ നശിപ്പിച്ചേക്കാം. അടുത്തിടെ ഡിയോഡറന്റുകളും സ്‌പ്രേയും ഉപയോഗിച്ചാല്‍ കാന്‍സര്‍ വരില്ലെന്ന് ചില അഭ്യുഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ചാരിറ്റി കാന്‍സര്‍ റിസേര്‍ച്ച് പറയുന്നത്. ദീര്‍ഘകാലം ഇത്തരം സ്‌പ്രേകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്തനാര്‍ബുദം വരാനിടയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്‌പ്രേകള്‍ ശീലമാക്കുന്നവര്‍ക്ക് അത് പിന്നീട് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ
അസ്വസ്ഥതയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

അത് ഒരുതരം അടിമപ്പെടലാണ്. ചില ഗന്ധങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അതില്‍നിന്നു വിട്ടുപോരാന്‍ ചിലര്‍ക്ക് വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.