അനാക്കോണ്ട ചുറ്റിവരിഞ്ഞ നായയെ ജീവന്‍ പണയം വെച്ച് രക്ഷിച്ച് നാട്ടുകാര്‍; വീഡിയോ കാണാം

single-img
2 March 2018

ബ്രസീലിയ: ഒരു വലിയ അനാക്കോണ്ടയുടെ പിടിയില്‍ നിന്ന് നായയെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബ്രസീലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അനാക്കോണ്ട ചുറ്റിവരിഞ്ഞ നായയെ ജീവന്‍ പണയം വച്ചാണ് നാട്ടുകാര്‍ രക്ഷിക്കുന്നത്.

നായയുമായി വെള്ളത്തിലേക്ക് മുങ്ങുകയായിരുന്ന അനാക്കോണ്ടയുടെ വാലില്‍ പിടിച്ച് വലിച്ചാണ് കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് അതിന്റെ തലയ്ക്കടിച്ചാണ് നായയെ രക്ഷിച്ചത്.