സൂചി കൊണ്ട് എറിഞ്ഞ് ഗ്ലാസ് പാളി തകര്‍ക്കും: ആയോധന കലയുടെ വീഡിയോ വൈറല്‍

single-img
1 March 2018


ബീജിങ്: വെറുമൊരു സൂചി എടുത്ത് നമ്മള്‍ ഗ്ലാസ് പാളിയിലേക്ക് എറിഞ്ഞാല്‍ എന്തു സംഭവിക്കും. ഒന്നും സംഭവിക്കില്ല അല്ലേ. എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ ഗ്ലാസ് പാളി തകരും.

72 ഷാവോലിന്‍ രഹസ്യ കലകളിലൊന്നാണ് ഇത്. പത്തു വര്‍ഷത്തോളമെടുത്താണ് സന്ന്യാസികള്‍ ഇത് അഭ്യസിച്ചെടുത്തത്. ഇതിന്റെ വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സ്ലോ മോ ഗയ്‌സ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ദൃശ്യത്തില്‍ ഗ്ലാസ് എങ്ങനെ തകര്‍ന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്.

പോസ്റ്റ് ചെയ്ത് രണ്ട് ആഴ്ച കൊണ്ട് ഈ യൂ ട്യൂബ് ദൃശ്യം 20 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഒരു പ്ലെയിന്‍ ഗ്ലാസിന് മറുപുറത്ത് ഒരു ബലൂണ്‍ വെച്ചിട്ടുണ്ട്. ഒരു ഭാഗത്ത് നിന്ന് ഷാവോലിന്‍ സന്ന്യാസിമാര്‍ സര്‍വ്വ ഊര്‍ജ്ജവും എടുത്ത് ഗ്ലാസിലേക്ക് സൂചി ആഞ്ഞറിയുന്നു. അവിശ്വസനീയാം വിധം ഗ്ലാസിന് മറുപുറത്തുള്ള ബലൂണ്‍ പൊട്ടുന്നു. ഇപ്രകാരമാണ് വീഡിയോയിലുള്ളത്.