മാര്‍ച്ച് രണ്ടിന് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിടും

single-img
28 February 2018

മാര്‍ച്ച് രണ്ടിന് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിടും. ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം. ആന്ധ്ര, തെലങ്കാന മേഖലയില്‍ മാര്‍ച്ച് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാനാണു തീരുമാനം.

ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ടിനു സൂചനാ പണിമുടക്കു നടത്തുന്നത്. ഫലത്തില്‍, രണ്ടിനു ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയേറ്ററുകള്‍ അടഞ്ഞുകിടക്കും.

ദക്ഷിണ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ ആഹ്വാന പ്രകാരമാണു പണിമുടക്ക്. ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ (വിപിഎഫ്) ഇളവു നല്‍കുക, സിനിമ പ്രദര്‍ശനവേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിര്‍മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നത്.