ഒഡീഷ ഉപതെരഞ്ഞെടുപ്പ്: സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല: ബിജെപി രണ്ടാം സ്ഥാനത്ത്

single-img
28 February 2018

ഭുവനേശ്വര്‍: ഒഡീഷയിലെ ബിജെപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ഥിക്ക് വന്‍ ജയം. ബിജെഡി സ്ഥാനാര്‍ഥി റിത സഹു 41,933 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അതേസമയം, സിറ്റിംഗ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച പണം പോലും കിട്ടിയില്ല.

റിത സഹു 1,02,871 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി അശോക് പനിഗ്രഹിക്ക് 60,938 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10,274 വോട്ടുകള്‍ മാത്രമാണ്‌ നേടാനായത്. കോണ്‍ഗ്രസ് എംഎല്‍എ സുബല്‍ സഹുവിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.