ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

single-img
28 February 2018


ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റുചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റിന് മുമ്പ് കാര്‍ത്തിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദേശയാത്ര കഴിഞ്ഞ് ചെന്നൈയില്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

കാര്‍ത്തി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എസ്.ഭാസ്കരരാമനെ ഫെബ്രുവരി 16ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വിദേശനിക്ഷേപ നിയമം ലംഘിച്ച കേസില്‍ നിന്ന് രക്ഷിക്കാന്‍ ഐ.എന്‍.എക്സ് മീഡിയയെ സഹായിച്ച വകയില്‍ കാര്‍ത്തി പണം പറ്റിയിട്ടുണ്ടെന്നാണ് സി.ബി.ഐ ആരോപണം.
കാര്‍ത്തിയുടെ അറസ്റ്റ് മോദി സര്‍ക്കാറിന്‍െറ കൃത്യമായ കളിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.