ജി.ഡി.പിയില്‍ മുന്നേറ്റം

single-img
28 February 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നു എന്ന സൂചന നല്‍കി ജി.ഡി.പി. നിരക്കില്‍ വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷത്തിന്‍െറ ഒക്ടോബര്‍-ഡിസംബര്‍ മൂന്നാം പാദത്തില്‍ 7.2 ശതമാനമായി മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച(ജി.ഡി.പി ) ഉയര്‍ന്നു. രണ്ടാം പാദത്തിലെ 6.5 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ച രാജ്യത്തിന് ശുഭസൂചനയാണ്.

നോട്ട് നിരോധനത്തിന്‍െറയും ജി.എസ്.ടി നടപ്പിലാക്കലിന്‍െറയും ക്ഷീണത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ പുറത്തുവരുന്നു എന്നാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പട്ടം ചൈനയെ പിന്തള്ളി ഇന്ത്യ തിരിച്ചുപിടിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം നല്‍കുന്നതാണ് ഈ കണക്ക്.