‘ഇതൊരു ജീവന്‍ മരണ പോരാട്ടം’: ബിബിസിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

single-img
28 February 2018

തീറ്റ തേടിയുള്ള ഒരു ഞണ്ടിന്റെ യാത്രയും ഞണ്ടിനെ ഇരയാക്കാനുള്ള മറ്റ് കടല്‍ ജീവികളുടെ ശ്രമവും കാണിച്ചുതരുന്ന ബിബിസിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. തന്നെ ഭക്ഷണമാക്കാന്‍ വരുന്ന മത്സ്യത്തിന്റെയും നീരാളിയുടെയും പിടിയില്‍ നിന്ന് ഞെണ്ട് അദ്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍.

ബ്രസീലിയന്‍ ഞെണ്ടുകളെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഞെണ്ടുകളെ വേട്ടയാടി ഭക്ഷണമാക്കുന്ന ഈല്‍ അഥവാ മനഞ്ഞില്‍ മത്സ്യം വെള്ളത്തിനടിയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് ഞെണ്ടിനെ പിടികൂടാന്‍ ശ്രമിക്കുന്നത്.

ഇതിനിടെ ഞെണ്ട് അതിന്റെ ഭക്ഷണം തേടി ഒരു പാറക്കെട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരുന്നു. ഇതിനിടെ ഞെണ്ട് വേട്ടക്കായി ഒരു നീരാളിയും എത്തി. ഇടയ്ക്ക് മനഞ്ഞില്‍ മത്സ്യത്തിന്റെ പിടിയിലകപ്പെട്ടെങ്കിലും ഞെണ്ട് രക്ഷപ്പെട്ട് കരയ്ക്ക് തന്നെ എത്തി. ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.