യുവതി ലൈംഗിക പീഡന ശ്രമം തടഞ്ഞതിന് പ്രതികാരം തീര്‍ത്തത് പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം മഞ്ചേരിയില്‍

single-img
28 February 2018


മലപ്പുറം: ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം യുവതി തടഞ്ഞതിന് പ്രതികാരമായി പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറത്ത് മഞ്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താമരശ്ശേരി സ്വദേശിയായ മുരുകന്‍െറയും തമിഴ്നാട്ടുകാരിയായ കന്യാകുമാരിയുടെയും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍െറ വലതുകാലിനാണ് വെട്ടേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‍െറ കാലില്‍ മൂന്നു തുന്നലുകള്‍ ഉണ്ട്. യുവതി ചെറുത്തുനിന്നപ്പോള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രി വിറ്റു ജീവിക്കുന്ന മുരുകനും കുടുംബവും മഞ്ചേരി ബസ്സ്റ്റാന്‍ഡിലാണ് അന്തിയുറങ്ങുന്നത്. തന്നെ സ്ഥിരമായി ശല്യം ചെയ്യാറുള്ള അയൂബ് എന്നയാളാണ് അതിക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. ദൃക്സാക്ഷികളും ഇക്കാര്യം ശരിവച്ചു. ആക്രമണത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ സമീപിച്ചെങ്കിലും നടപടി എടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. കുഞ്ഞിനെ ആക്രമിച്ച കാര്യം നേരത്തെ അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.