പുതിയ കാമുകനൊപ്പം ജീവിക്കാന്‍ യുവതി ആദ്യ കാമുകനെ കൊലപ്പെടുത്തി

single-img
28 February 2018

ആദ്യ കാമുകന് വിഷം കൊടുത്ത് കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അമൃത്സര്‍ സ്വദേശി റോസിയെയാണ് ഗുര്‍ഗാസ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് റോസിയ ആദ്യ കാമുകനായ ധരംപാലിനെ കൊലപ്പെടുത്തിയത്.

ധരംപാലിനൊപ്പമായിരുന്നു റോസിയ താമസിച്ചിരുന്നത്. ഇതിനിടെയാണ് സാഹിബ് മാസിയ എന്നയാളുമായി അടുക്കുന്നത്. ഈ ബന്ധത്തിന് ധരംപാല്‍ തടസമായതോടെയാണ് പുതിയ കാമുകന്റെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തിയത്. രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ധരംപാലിന് സുഖമില്ലെന്ന് പിതാവിനെ അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യ ഭര്‍ത്താവ് രജീന്ദര്‍പാലിനെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.