ദേശീയ വനിതാ സീനിയര്‍ വോളി ഫൈനല്‍: തുടര്‍ച്ചയായ പത്താം തവണയും കേരളത്തിന് റെയില്‍വേസ് എതിരാളികള്‍

single-img
27 February 2018


കോഴിക്കോട്: ദേശീയ സീനിയര്‍ വോളി വനിതാ വിഭാഗം ഫൈനലില്‍ കേരളവും റെയില്‍വേസും ഏറ്റുമുട്ടും. സെമിഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് റെയില്‍വേസ് ഫൈനലില്‍ കടന്നത്. തിങ്കളാഴ്ച നടന്ന ആദ്യ സെമിയില്‍ കേരളം തമിഴ്‌നാടിനെ തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ പത്താം തവണയാണ് ദേശീയ സീനിയര്‍ വനിതാ വിഭാഗം വോളിയുടെ ഫൈനലില്‍ കേരളവും റെയില്‍വേസും ഏറ്റുമുട്ടുന്നത്.