ഹെലികോപ്റ്ററിലെ ഉപകരണത്തില്‍ പുക; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു രക്ഷപെട്ടത് തലനാരിഴക്ക്

single-img
27 February 2018


കരീം നഗര്‍: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു യാത്ര ചെയ്യാനിരുന്ന ഹെലികോപ്റ്ററിലുണ്ടായിരുന്ന വാര്‍ത്താവിനിമയ ഉപകരണത്തില്‍ പുക കണ്ടെത്തി. ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുമ്പ് അപകടമുന്നറിയിപ്പ് ലഭിച്ചതോടെ തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. കരീം നഗര്‍ ജില്ലയില്‍ നിന്ന് ആദിലാബാദ് ജില്ലയിലേക്ക് മുഖ്യമന്ത്രി യാത്രക്കൊരുങ്ങവേ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ഉപകരണം ഹെലികോപ്റ്ററില്‍ നിന്ന് നീക്കം ചെയ്തു.

മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും സുരക്ഷിതരായിരുന്നെന്നും യാത്ര തുടര്‍ന്നെന്നും പോലീസ് വ്യക്തമാക്കി. പോലീസ് വാര്‍ത്താവിനിമയത്തിന് ഉപയോഗിച്ച ഉപകരണത്തിലാണ് പുക കണ്ടെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. ഹെലികോപ്റ്ററിന് പ്രശ്നമൊന്നുമില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.