മലപ്പുറത്ത് പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

single-img
27 February 2018

മലപ്പുറത്ത് പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ വ്യാജ സിദ്ധനെ മഞ്ചേരി സിഐ എന്‍.ബി ഷൈജു അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് പിലാക്കല്‍ പുതിയകത്ത് ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയെ പ്രണയബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാനായി ചികിത്സ തേടി മാതാപിതാക്കള്‍ ഷംസുദ്ദീനെ സമീപിക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ നടത്തിയ ചികിത്സയ്ക്കിടെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് പീഢനകാര്യം ബന്ധുക്കളോട് പറയുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് സിദ്ധന്റെ മറ്റ് ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.