പൂക്കളാൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ മിക്കി മൗസ് ശിൽപം ദുബായിയിൽ

single-img
27 February 2018

പൂക്കളാൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ മിക്കി മൗസ് ശിൽപം ദുബായിയിൽ. ഡിസ്‌നിയുടെ ആദ്യ
കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ചാണ് ശിൽപം നിർമിച്ചത്. ദുബായിയിലെ മിറക്കിൾ ഗാർഡനാണ് മിക്കി മൗസിനെ പൂക്കൾ കൊണ്ട് ഉണ്ടാക്കിയത്.

ഏകദേശം 100,000 സസ്യങ്ങളും പൂക്കളും ഉൾക്കൊള്ളുന്ന ഈ ശിൽപം 18 മീറ്റർ നീളവും 35 ടൺ ഭാരമുള്ളതുമാണ്. ഇതോടെ പൂക്കൾ കൊണ്ടും സസ്യങ്ങൾ കൊണ്ടും നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ശിൽപത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദുബായ് മിറക്കിൾ ഗാർഡൻ സ്വന്തമാക്കി.

45 ദിവസം കൊണ്ടാണ് 100 തൊഴിലാളികൾ,ഡിസെയ്‌നർമാർ, എൻജിനിയർമാർ എന്നിവർ അടങ്ങുന്ന സംഘം ശിൽപം നിർമിച്ചത് എന്ന് സിറ്റി ലാൻഡ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനും ദുബൈ മിറക്കിൾ ഗാർഡൻ സ്ഥാപകനുമായ അബ്ദുൽ നാസർ റെഹൽ പറഞ്ഞു.

മിറക്കിൾ ഗാർഡന്റെ മൂന്നാമത്തെ ഗിന്നസ് റെക്കോർഡാണ് മിക്കി. ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡൻ,ലോകത്തിലെ ഏറ്റവും വലിയ പുൽത്തകിടി എന്നീ മറ്റു രണ്ട് റെക്കോർഡുകളാണ് മിറക്കിൾ ഗാർഡാണുള്ളത്.