ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം

single-img
27 February 2018

ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 95 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 61 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂ.

ലോക് ഇന്‍സാഫ് പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചത്. ഇരുവര്‍ക്കുമായി എട്ടു സീറ്റുകളെ ലഭിച്ചുള്ളൂ. ഇതില്‍ ഒരു സീറ്റ് മാത്രമാണ് ആംആദ്മി പാര്‍ട്ടി നേടിയത്. അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചു. ഫെബ്രുവരി 24നാണ് ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.