‘ആലുമ ഡോലുമാ..’ ഗാനത്തിന് ഒരുമിച്ച് ചുവടുവെച്ച് ദുല്‍ഖറും ശ്രുതി ഹാസനും; വീഡിയോ കാണാം

single-img
27 February 2018

മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറല്‍. പ്രമുഖ സ്വകാര്യ ചാനലിന്റ താരനിശയിലാണ് ഇരുവരുടെയും കിടിലന്‍ ഡാന്‍സ്. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാന്‍ എത്തിയപ്പോഴാണ് ശ്രുതി ഹാസന്‍ ദുല്‍ഖറിനൊപ്പം ചുവടുവെച്ചത്.

‘ആലുമ ഡോലുമാ..’ എന്ന പാട്ടിനാണ് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തത്. അജിത്ത് നായകനായ വേതാളം എന്ന ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിലെ നായികയായി എത്തിയത് ശ്രുതിയായിരുന്നു.