‘ന്യൂട്രിചാർജ്’ ഫിജികാർട്ട് ഇ കൊമേഴ്‌സിലൂടെ വിപണിയിലിറക്കി

single-img
27 February 2018

ദുബൈ: ഡയറക്ട് മാർക്കറ്റിംഗും ഇ കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്.കോം തങ്ങളുടെ വിപുലമായ ഉത്പന്ന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാർജ് ഏറ്റവും വിലക്കുറവിൽ ലഭ്യമാക്കി.

ദുബൈയിലെ അൽ-തവാർ 3 വെഡ്ഡിംഗ് സെന്ററിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ ബ്രാൻഡ് അംബാസിഡർമാരിലൊരാളായ ലോകോത്തര ടെന്നീസ് താരം സാനിയ മിർസ ന്യൂട്രിചാർജ് ഔദ്യോഗികമായി ഫിജികാർട്ട്.കോമിലൂടെ വിപണിയിലിറക്കി.
ദുബൈയിൽ നടന്ന ചടങ്ങിൽ ഫിജികാർട്ട്.കോം ചെയർമാൻ ഡോ. ബോബി ചെമ്മണൂർ, സി ഇ ഒ ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയ് പങ്കെടുത്തു.

മനുഷ്യ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി പൂർണ്ണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരപരമായ സപ്ലിമെന്റുകളും ഉൾപ്പെട്ടതാണ് ന്യൂട്രിചാർജ്.