റൗഡികളെയല്ല പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടതെന്ന് സിപിഎമ്മിനോട് പന്ന്യന്‍ രവീന്ദ്രന്‍: ‘അക്രമികള്‍ക്ക് സിപിഐയില്‍ ഇടമുണ്ടാകില്ല’

single-img
26 February 2018

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍. അംഗബലം കൂട്ടാന്‍ റൗഡികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയല്ല വേണ്ടത്. കൊലക്കത്തിയുമായി നടക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ചിലയിടങ്ങളില്‍ പൊലീസ് യജമാനസ്‌നേഹം കാണിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, സഫീര്‍ വധക്കേസിലെ പ്രതികളില്‍ സിപിഐക്കാരുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അക്രമികള്‍ക്ക് സിപിഐയില്‍ ഇടമുണ്ടാകില്ല. കൊല്ലത്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ സിപിഐക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.