പോയ പോക്കിന് അടിവസ്ത്രം അടക്കം കൊണ്ടുപോയി; നടി മേഘ്‌ന നായിഡുവിന് ദമ്പതികള്‍ നല്‍കിയത് എട്ടിന്റെ പണി

single-img
26 February 2018

ഐറ്റം ഡാന്‍സര്‍ മേഘ്‌ന നായിഡുവിന് ദമ്പതികള്‍ നല്‍കിയത് എട്ടിന്റെ പണി. മേഘ്‌നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ച ദമ്പതികളാണ് പണി പറ്റിച്ചത്. ന്യൂസിലന്റില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ എന്ന വ്യാജേനയാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചത്.

ഇതിനായി വ്യാജ ആധാര്‍ കാര്‍ഡും ലൈസന്‍സും നല്‍കിയിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ദമ്പതികള്‍ സ്ഥലം വിട്ടു. പോയ പോക്കിന് ചെരുപ്പും, ഷൂസും, സ്പീക്കറും, ബാഗുമടക്കം സ്വന്തം എന്ന് പറയാവുന്ന എല്ലാ സാധനങ്ങളും കൊണ്ടു പോയി എന്ന് മാത്രമല്ല വാടകയും നല്‍കിയില്ല. മേഘ്‌ന സ്വന്തം ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്.

വീട്ടില്‍ ഒന്നും ബാക്കിവെയ്ക്കാതെ തന്റെ അടിവസ്ത്രം അടക്കമുള്ളവ ദമ്പതികള്‍ കൊണ്ടുപോയതായി മേഘ്‌നകുറിക്കുന്നു. കൂടാതെ വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫര്‍ണീച്ചറും തകര്‍ത്തു. സഹായിയായ യുവതിയെ കബളിപ്പിച്ച് 85000 രൂപയും കൊണ്ടു പോയി.

സഹായിയുടെ മകളെ ന്യൂസിലാന്റില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് പറ്റിച്ചാണ് പണം കൈക്കലാക്കിയത്. ഗോവയിലുള്ളവര്‍ ഇവരെ സൂക്ഷിക്കണമെന്നും തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കണമെന്നും മേഘ്‌ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുവതിയുടെ മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിനയം നിര്‍ത്തി ഇപ്പോള്‍ ബിസിനസിലാണ് മേഘ്‌നയുടെ ശ്രദ്ധ. മലയാളത്തില്‍ ബഡാ ദോസ്ത് എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ഐറ്റം സോങ്ങില്‍ മേഘ്‌ന അഭിനയിച്ചിരുന്നു.