പുത്തന്‍ മേക്കോവറില്‍ ചാക്കോച്ചന്‍

single-img
26 February 2018

ചോക്ലേറ്റ് ഇമേജ് മാറ്റിമറിച്ചാണ് കുഞ്ചാക്കോ ബോബന്‍ തന്റെ രണ്ടാം വരവ് ശ്രദ്ധേയമാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍, സിനിമകള്‍ അങ്ങനെ ഒരു ഇമേജിലും ഉള്‍പ്പെടാതെ തികച്ചും വേറിട്ട സഞ്ചാരമാണ് അദ്ദേഹം നടത്തിയത്. ഈ വര്‍ഷം ശിക്കാരി ശംഭു, ദിവാന്‍ജിമൂല ചിത്രങ്ങളിലും ഈ വ്യത്യസ്തതകള്‍ പ്രകടമാണ്.

ഇപ്പോഴിതാ മറ്റൊരു രൂപത്തില്‍ ആരാധകരെ വിസ്മയിപ്പിക്കുകയാണ് താരം. ഫേസ്ബുക്കില്‍ ചാക്കോച്ചനും ഭാര്യ പ്രിയയും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ശരീരഭാരം കുറച്ച് വീണ്ടും ചുള്ളന്‍ ചെക്കനായാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിറത്തിലും അനിയത്തിപ്രാവിലും കണ്ട ചാക്കോച്ചനായാണ് താരം പുത്തന്‍ ലുക്കിലെന്ന് ആരാധകര്‍ പറയുന്നു. ചോക്ലേറ്റ് ഹീറോ ഫാമിലി ഹീറോ ആയെന്നും, ഭാര്യയും ഭര്‍ത്താവും ക്ലാസിക് ലുക്കില്‍ ഞെട്ടിച്ചുവെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

പുതിയ ലുക്ക് കണ്ടപ്പോള്‍ വീണ്ടും ചോക്ലേറ്റ് ഹീറോ ആവാനുള്ള ശ്രമമാണോ എന്നും ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നു. അണിയറയില്‍ ചാക്കോച്ചന്റെ നാല് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്.