ഇടഞ്ഞ ആനയുടെ പുറത്തു നിന്നും അതിസാഹസിക രക്ഷപ്പെടല്‍: വീഡിയോ വൈറല്‍

single-img
26 February 2018


https://www.youtube.com/watch?time_continue=8&v=W1K4AGHAG88

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുന്നുള്ളിപ്പിനിടെ പുലര്‍ച്ചെ മൂന്നരയോടെയാണ് മാവേലിക്കര ഗണപതി എന്ന ആനയിടഞ്ഞത്. പേടിച്ച ആളുകള്‍ നാലുപാടും ചിതറിയോടി. പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയിലാണ് കൊട്ടിലിന് സമീപത്തേക്ക് ആന നീങ്ങിയത്. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ആനപ്പുറത്ത് ആളുണ്ടായിരുന്നു. ഇതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ആനക്കൊട്ടിലിനു മുകളില്‍ നിന്നും ആനപ്പുറത്തിരിക്കുന്നയാള്‍ക്ക് വടമിട്ട് നല്‍കി. ഒരു മിനുറ്റ് വടത്തില്‍ തൂങ്ങി കിടന്നയാളെ മറ്റുള്ളവര്‍ വലിച്ച് മുകളിലേക്ക് കയറ്റുകയായിരുന്നു.