ശത്രുക്കളെ വിറപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് ‘അപ്പാച്ചെ’ എത്തുന്നു

single-img
26 February 2018

ഇന്ത്യന്‍ സൈന്യത്തിന് കരുത്തു പകരാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എത്തുന്നു. യുഎസില്‍നിന്ന് ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്64ഇ വിഭാഗത്തിലുള്ള പോര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യം വാങ്ങുന്നത്.

4,168 കോടി രൂപയുടെ കരാറില്‍ ആറു ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യന്‍ സൈന്യം തീരുമാനമെടുത്തിരിക്കുന്നത്. മിനിറ്റില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാന്‍ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ കൗണ്‍സിലാണ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാട്ടിയത്.