ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണ്‍ റുസ്തം 2 പരീക്ഷണം വിജയകരം

single-img
25 February 2018


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ഹെവി ഡ്യൂട്ടി ഡ്രോണ്‍ റുസ്തം 2 വിജയകരമായി പരീക്ഷിച്ചു. കര്‍ണാടകയിലെ ചലകേരയിലുള്ള ഡി.ആര്‍.ഡി.ഒ പരീക്ഷണ കേന്ദ്രത്തില്‍ വച്ചാണ് പരീക്ഷണം നടന്നത്.

അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രോണുകള്‍ക്ക് പകരമായാണ് ഡി.ആര്‍.ഡി.ഒ റുസ്തം 2 വികസിപ്പിച്ചത്. സേനക്കായി നിരീക്ഷണം നടത്തുകയാണ് ഈ ആളില്ലാ ഡ്രോണിന്‍െറ നിര്‍മ്മാണോദ്ദേശ്യം. മൂന്നു സേനകളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 1,500 കോടി രൂപയുടെ പദ്ധതിയിലാണ് റുസ്തം 2 വികസിപ്പിച്ചത്.