കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ച് വയസുകാരനെ പൊലീസുകാരന്‍ സാഹസികമായി രക്ഷിച്ചു; വീഡിയോ വൈറല്‍

single-img
23 February 2018


കെയ്‌റോ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ച് വയസുകാരനെ പൊലീസുകാരന്‍ രക്ഷിച്ചത് സാഹസികമായി. ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഒരു സിസിടിവി ദൃശ്യത്തിലാണ് ഈ സാഹസിക രക്ഷപ്പെടുത്തലുള്ളത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ബാങ്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാര്‍ നില്‍ക്കെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി സമീപവാസികള്‍ ഒച്ചവെയ്ക്കുന്നത് കണ്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഉടന്‍ തന്നെ അവന്‍ താഴേക്ക് വീഴുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ ആദ്യം പൊലീസുകാര്‍ പതറിയെങ്കിലും കൂട്ടത്തില്‍ ഒരു പൊലീസുകാരന്‍ സാഹസികമായി കുട്ടിയെ കൈയിലൊതുക്കുകയായിരുന്നു. കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്‌റൂസ് അലി എന്നീ മൂന്ന് പൊലീസുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.