‘രാജ്യത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യം’: ബിജെപിയെയും മോദിയേയും കടന്നാക്രമിച്ച് സീതാറാം യെച്ചൂരി

single-img
22 February 2018

#CPIMKeralaStateConference#CPIM സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം, തൃശൂർ….

Posted by CPIM Kerala on Wednesday, February 21, 2018

രാജ്യത്തുവളര്‍ന്നുവരുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണസാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്.

രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം തകര്‍ക്കുകയാണ്. ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായി മാറി.

യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങിനെ മൗന്‍മോഹന്‍ എന്നാണു അന്നു നരേന്ദ്ര മോദി വിളിച്ചിരുന്നത്. ഇന്നു മോദി പ്രധാനമന്ത്രിയാണ്. എന്നാല്‍ തട്ടിപ്പുകളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. വ്യവസായികള്‍ തട്ടിപ്പു നടത്തി രാജ്യം വിടുകയാണ്.

ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിങ്ങനെുള്ള പേരുകളില്‍ അസാധാരണ സാമ്യമുണ്ട്. കര്‍ഷകരുടെ വായ്പ എഴുതിതള്ളുന്നില്ല. എന്നാല്‍ ഇതിന്റെ മൂന്നു മടങ്ങ് വയ്പയാണു കോര്‍പറേറ്റുകള്‍ക്കു ഒഴിവാക്കികൊടുത്തതെന്നും യച്ചൂരി പറഞ്ഞു.