ഇനി തെലുങ്കില്‍ അഭിനയിക്കണമെങ്കില്‍ ഉണ്ണി മുകുന്ദന് ചില നിബന്ധനകളുണ്ട്

single-img
22 February 2018

ഒരു റീമേക്ക് ഉള്‍പ്പെടെ മൂന്ന് തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സ്റ്റൈല്‍ എന്ന മലയാള സിനിമയുടെ റീമേക്കിലൂടെയാണ് താരം തെലുങ്ക് സിനിമാ ലോകത്തേക്ക് എത്തിയത്. എന്നാല്‍ ഇനി തെലുങ്കില്‍ ഒരു ചിത്രം ചെയ്യണമെന്നുണ്ടെങ്കില്‍ ഉണ്ണിക്കൊരു വ്യവസ്ഥയുണ്ട്.

വെറുതെ എണ്ണം തികയ്ക്കാന്‍ വേണ്ടി തെലുങ്ക് സിനിമയില്‍ അഭിനയിക്കില്ല. കഥ റിയലിസ്റ്റിക് ആയിരിക്കണം. കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരിക്കണം. ഇതാണ് ഉണ്ണിയുടെ കണ്ടീഷന്‍.

ബാഗമതിയിലെയും ജനത ഗാരേജിലെയുമെല്ലാം അല്‍പ്പം വ്യത്യസ്തമായ കഥാപാതങ്ങളായിരുന്നു. ജനത ഗാരേജില്‍ വില്ലന്‍ കഥാപാത്രമായതുകൊണ്ടാണ് അത് ചെയ്തത്. ബാഗമതിയിലെ കഥാപാത്രം അത്രയേറെ ആകര്‍ഷിച്ചുവെന്നും ഉണ്ണി പറഞ്ഞു.

ചാണക്യതന്ത്രം ആണ് റിലീസാകാനുള്ള ചിത്രം. ചിത്രം മാര്‍ച്ച് 29ന് എത്തും. ഇരയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന മറ്റൊരു ചിത്രം.