അബൂദബി ‘ടാല​ന്റോളജി’ മത്സരത്തിന് സമാപനം

single-img
22 February 2018

അബൂദബി: അബൂദബി മുശ്​രിഫ് മാളിൽ ഒരു മാസം നീണ്ടുനിന്ന ടാലന്റ് കോമ്പറ്റീഷനായ ‘ടാല​ന്റോളജി’ മത്സരത്തിന് സമാപനമായി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന മത്സരങ്ങളിൽ അയ്യായിരത്തിന്​ മുകളിൽ ലഭിച്ച വോട്ടുകളോടെ പാരീസ് ആഷ്​ലി, എഡ്​ഡി ക്രൂ എന്നിവരാണ് വിജയികളായത്.

ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ്‌ വിജയികളെ പ്രഖ്യാപിച്ചത്. അയ്യായിരത്തോളം പേർ പങ്കെടുത്ത സമാപന ചടങ്ങിൽ ലുലുഗ്രൂപ്പ് ഇൻറർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി മുഖ്യാതിഥിയായിരുന്നു. ലൈൻ ഇൻവെസ്റ്റ്​മെന്റ്സ് ഡയറക്ടർ വാജിബ് അൽഖൂറി, മുശ്രിഫ് മാൾ ജനറൽ മാനേജർ അരവിന്ദ് രവി പാലോട് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്​താവിന്​ ‘ഷോപ്പിങ്ങിനൊപ്പം വിനോദവും’ എന്നതാണ് ടാലന്റ്‌ കോമ്പറ്റീഷൻ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മാൾ ജനറൽ മാനേജർ അരവിന്ദ് രവി അറിയിച്ചു. അബൂദബിയിലെ ഏറ്റവും വലിയ ടാലൻറ്​ മത്സരമാണ് ടാല​ന്റോളജി. ഈ വർഷം പതിനായിരത്തിലധികം മത്സരാർത്ഥികളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.