ദക്ഷിണാഫ്രിക്ക പകരം വീട്ടി: രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി

single-img
22 February 2018

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 64 റൺസെടുത്ത് ജീൻ പോൾ ഡുമിനിയും 69 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് ഇന്ത്യയെ തകർത്തത്.

ഇ​തോ​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​യി. പ​രമ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച കേ​പ്ടൗ​ണി​ലാ​ണ് അ​വ​സാ​ന​ത്തേ​തും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തു​മാ​യ മ​ത്സ​രം.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ, മ​നീ​ഷ് പാ​ണ്ഡ(48 പ​ന്തി​ൽ 79) എം.​എ​സ് ധോ​ണി (28 പ​ന്തി​ൽ 52) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് 188/4 എ​ന്ന ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. ര​ണ്ടാം ഓ​വ​റി​ൽ, നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് ശ​ർ​മ​യെ ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. അ​ഞ്ചാ​മ​ത്തെ ഓ​വ​റി​ൽ ധ​വാ​നും (24) തൊ​ട്ടു​പി​ന്നാ​ലെ ഒ​രു റ​ണ്ണു​മാ​യി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും പു​റ​ത്താ​യി. ഇ​തോ​ടെ മൂ​ന്നി​ന് 45 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ പ​ത​റി.

എ​ന്നാ​ൽ ഇ​ന്ത്യ​യെ റെ​യ്ന​യും (31) പാ​ണ്ഡെ​യും ചേ​ർ​ന്ന് ധീ​ര​മാ​യി മു​ന്നോ​ട്ടു ന​യി​ച്ചു. ഇ​വ​രു​ടെ സ​ഖ്യം നാ​ലാം വി​ക്ക​റ്റി​ൽ 45 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പാ​ണ്ഡെ​യ്ക്കു കൂ​ട്ടാ​യി ധോ​ണി​യെ​ത്തി​യ​തോ​ടെ സ്കോ​ർ​ബോ​ർ​ഡ് വേ​ഗ​ത്തി​ൽ ച​ലി​ച്ചു.

അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 64 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​രു​വ​രു​ടേ​യും കൂ​ട്ടു​കെ​ട്ട് 98 റ​ണ്‍​സാ​ണ് ക​ണ്ടെ​ത്തി. ഇ​തി​ൽ ധോ​ണി​യാ​യി​രു​ന്നു കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി. പ​തു​ക്കെ തു​ട​ങ്ങി ക​ത്തി​ക്ക​യ​റി​യ ധോ​ണി 28 പ​ന്തി​ൽ 52 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും മൂ​ന്നു​വീ​തം സി​ക്സ​റു​ക​ൾ പ​റ​ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയത്തില്‍ നിര്‍ണായകമായത്. 30 പന്തില്‍ നിന്ന് 69 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം. ഏഴ് സിക്‌സറുകളും മൂന്ന് ഫോറുകളും ഈ ഇന്നിങ്‌സില്‍ പിറന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത് ഡുമിനി പുറത്താകാതെ നിന്നു.

ഇ​ന്ത്യ​യ്ക്കാ​യി ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്ട് ര​ണ്ടു വി​ക്ക​റ്റും ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശാ​ർ​ദു​ൾ താ​ക്കൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി. സ്പി​ന്ന​ർ യു​സ്വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ നാ​ലോ​വ​റി​ൽ 64 റ​ണ്‍​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ടി​ച്ചു​കൂ​ട്ടി​യ​ത്.