‘സൗദിയില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ ദേശീയ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം’

single-img
22 February 2018

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും ദേശീയ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചു. ഏപ്രില്‍ 14നുമുന്‍പ് അക്കൗണ്ട് ഉടമകള്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരം അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഏതെങ്കിലും പോസ്റ്റ് ബോക്‌സ് നമ്പറും താമസാനുമതി രേഖയായ ഇഖാമയുടെ പകര്‍പ്പും നല്‍കിയാല്‍ രാജ്യത്തെ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയുമായിരുന്നു. address.gov.sa എന്ന വെബ്‌സൈറ്റ് വഴിയാണ് ദേശീയ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതിന് കെട്ടിട നമ്പര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, പട്ടണത്തിന്റെ പേര്, പോസ്റ്റല്‍ കോഡ്, ഫോണ്‍നമ്പര്‍ എന്നിവ നല്‍കണം. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള മൊബൈല്‍ നമ്പറാണ് രജിസ്‌ട്രേഷന് വേണ്ടത്.